| Camp inauguration by kids |
| Ice Breaking Group session |
പുത്തന്‍ അനുഭവമായി അഭിനയക്കളരി.
ഡബ്ലിന്‍: അഭിനയ മുഹൂര്‍ത്തങ്ങളില്‍ സാമൂഹിക നന്മയുടെ അറിവുകള്‍ ചാലിച്ച് ഐറിസ് ഫിലീം സൊസൈറ്റി കുട്ടികള്‍ക്കായി സംഘടിപ്പിച്ച അഭിനയക്കളരി പുത്തന്‍ അനുഭവമായി. കളങ്കമില്ലാത്ത അഭിനയവും ഗാംഭീര്യമാര്‍ന്ന വാക്‌ചാതുരിയും കൊണ്ട് കുട്ടികള്‍ മികച്ച അഭിനയം കാഴ്‌ചവച്ചപ്പോള്‍ കാണികള്‍ ആവേശഭരിതരായി.
രാവിലെ 9 മണിക്കാരംഭിച്ച അഭിനയ കളരി ബാല താരങ്ങള്‍ നിലവിളക്കു കൊളുത്തി ഉദ്‌ഘാടനം ചെയ്തു. തുടര്‍ന്ന് ടൈഗര്‍, ബെസ്റ്റ് ആക്‌ടര്‍, ബ്ലാക് ബ്യൂട്ടി എന്നീ പേരുകളില്‍ ഗ്രൂപ്പുകളായിതിരിഞ്ഞ് കളരിയുടെ ഭാഗമായി. പങ്കെടുത്ത കുട്ടികളില്‍ ചിലരുടെയെങ്കിലും അഭിനയ ശേഷി അത്‌ഭുതപ്പെടുത്തുന്നതാണെന്ന് ക്യാമ്പ് ഡയറക്‌ടര്‍ സന്തോഷ് ജോസഫ് പറഞ്ഞു.
കെ. പ്പി. ബിനു, പാഠ്യവിഷയങ്ങള്‍ അവതരിപ്പിച്ചു. ഷാജു ജോസ്, ബേസില്‍ സ്കറിയ, ബിനു ഡാനിയേല്‍, രഞിനി രാജന്‍, സബി, തുടങ്ങിയവര്‍ പഠനപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി. കെ അജിത്, ബിജു മുല്ലങ്കുഴിത്തടത്തില്‍, ഷൈജു ലൈവ്, എന്നിവര്‍ ചിത്രീകരണത്തിനു ചുക്കാന്‍ പിടിച്ചു. ഡ്ബ്ലിനില്‍ ഫിനിക്സ് പാര്‍ക്കില്‍ രണ്ടു ഹൃസ്വചിത്രങ്ങളുടെ ചിത്രീകരണം നടന്നു. കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിശിഷ്ടാതിഥി സക്കറിയ വിതരണം ചെയ്തു. രാജന്‍ ചിറ്റാര്‍ സ്വാഗതവും, ഷാജു ജോസ് നന്ദിയും പറഞ്ഞു.
SHOOTING SCENES:




