ഐറിസ് ഫിലിം സൊസൈറ്റി ഒരുക്കുന്ന
ഷോര്‍ട്ട്ഫിലിം ഫെസ്റ്റിവല്‍ മാര്‍ച്ച് 25 ന്
ഡബ്ലിന്‍ (അയര്‍ ലണ്ട്) : ഐറിസ് ഫിലിം സൊസൈറ്റിയുടെ പ്രഥമ ഷോര്‍ ട്ട് ഫിലിം
ഫെസ്റ്റിവല്‍ മാര്‍ ച്ച് 25 ന് ലൂക്കന്‍ യൂറേഷ്യ ഓഡിറ്റോറിയത്തില്‍ നടക്കും.
അഭിനയകളരിയുടെ ഭാഗമായി കുട്ടികള്‍ അഭിനയിച്ച
ഹൈഡ് അന്റ് സീക്ക്(Hide and Seek), ജനാലക്കരികിലെ പെണ്‍കുട്ടി(A girl by the window) എന്നീ
ഹ്രസ്വചിത്രങ്ങളും ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും .
ദേശീയ അന്തര്‍ ദേശീയ പുരസ്ക്കാരങ്ങള്‍ നേടിയ മൂന്ന് മലയാള
ഹ്രസ്വചിത്രങ്ങളാണ് ഫെസ്റ്റിവലിലെ മറ്റ് ആകര്‍ ഷണം.
പ്രദര്‍ ശിപ്പിക്കുന്ന ഹ്രസ്വചിത്രങ്ങള്‍ :
കേള്‍ക്കുന്നുണ്ടോ(സം വിധാനം:ഗീതു മോഹന്‍ദാസ്),
വധക്രമം (സംവിധാനം:കെ.എം .കമല്‍ ),
ചാരുലതയുടെ ബാക്കി(സംവിധാനം:സംഗീത),
അയര്‍ലണ്ടിലെ ഹ്രസ്വ സിനിമാ സംവിധായകരായ
ജിജൊ എസ് പാലാട്ടി, നിര്‍മ്മല്‍ ഘാന്‍ , ബിജു മുള്ളംകുഴിതടത്തില്‍
എന്നിവരുടെ ചിത്രങ്ങളും പ്രദര്‍ശനവിഭാഗത്തില്‍ ഉണ്ട്.
മാര്‍ ച്ച് 25 മൂന്ന് മണിക്ക് ഫെസ്റ്റിവല്‍ അരം ഭിക്കും .
പ്രവേശനം സൌജന്യമായിരിക്കുമെന്ന് സൊസൈറ്റി പ്രവര്‍ ത്തകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ ക്ക് www.irisfilmsociety.blogspot.com എന്ന ബ്ലോഗ് നോക്കുക.
ബന്ധപെടേണ്ട നമ്പറുകള്‍ :
സന്തോഷ് ജോസഫ്: 0873135539
ബേസില്‍ സ്കറിയ :0877436038
വി.ഡി .രാജന്‍ :0870573885

No comments:
Post a Comment