Friday, January 7, 2011
മൂന്നാംലോകം ചിത്രീകരണം പൂര്‍ത്തിയായി.
ഡബ്ലിന്‍: അയര്‍ലന്റിന്റെ പശ്ചാത്തലത്തില്‍ IRIS ഫിലീം സൊസൈറ്റിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന മൂന്നാംലോകത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. അവിചാരിതമായെത്തിയ അതിശൈത്യം സിനിമയുടെ ചിത്രീകരണത്തെ പ്രതികൂലമായി ബാധിച്ചെങ്കിലും സംഘാടകരുടേയും, അഭിനേതാക്കളുടേയും നിസ്സീമമായ സഹകരണമാണ് സമയബന്ധിതമായി ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ സഹായിച്ചതെന്ന് സംവിധായകന്‍ ജിജോ എസ്സ്. പാലാട്ടി പറഞ്ഞു. ഡബ്ലിനിലും പരിസരങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ ഉടന്‍ തന്നെ പ്രദര്‍ശനത്തിനെത്തിക്കാന്‍ കഴിയുമെന്ന് കരുതുന്നതായി നിര്‍മ്മാതാവ് ബേബി പേരപ്പേടന്‍ അഭിപ്രായപ്പെട്ടു. മലയാള സിനിമാ മേഘലയില്‍ പ്രവാസികള്‍ക്കും പങ്കുവഹിക്കാനുണ്ടെന്ന സന്ദേശമാണ് ഈ സംരംഭമെന്ന് ചിത്രീകരണത്തിനിടെ അഭിനേതാക്കള്‍ ചൂണ്ടിക്കാട്ടി. പ്രവാസ ജീവിതത്തിന്റെ വ്യത്യസ്തതയാര്‍ന്ന കഥപറയുന്ന സിനിമ ഉടന്‍തന്നെ പുറത്തിറങ്ങുമെന്ന പ്രതീക്ഷയിലാണ് അയര്‍ലന്റിനെ സ്നേഹിക്കുന്ന മലയാളീ സമൂഹം.
Subscribe to:
Post Comments (Atom)
No comments:
Post a Comment