Sunday, July 31, 2011

Camp inauguration by kids





Ice Breaking Group session











പുത്തന്‍ അനുഭവമായി അഭിനയക്കളരി.
ഡബ്ലിന്‍: അഭിനയ മുഹൂര്‍ത്തങ്ങളില്‍ സാമൂഹിക നന്മയുടെ അറിവുകള്‍ ചാലിച്ച്‌ ഐറിസ് ഫിലീം സൊസൈറ്റി കുട്ടികള്‍ക്കായി സംഘടിപ്പിച്ച അഭിനയക്കളരി പുത്തന്‍ അനുഭവമായി. കളങ്കമില്ലാത്ത അഭിനയവും ഗാംഭീര്യമാര്‍ന്ന വാക്‌ചാതുരിയും കൊണ്ട്‌ കുട്ടികള്‍ മികച്ച അഭിനയം കാഴ്‌ചവച്ചപ്പോള്‍ കാണികള്‍ ആവേശഭരിതരായി. 
രാവിലെ 9 മണിക്കാരംഭിച്ച അഭിനയ കളരി ബാല താരങ്ങള്‍ നിലവിളക്കു കൊളുത്തി ഉദ്‌ഘാടനം ചെയ്തു. തുടര്‍ന്ന്‌ ടൈഗര്‍, ബെസ്റ്റ്‌ ആക്‌ടര്‍, ബ്ലാക്‌ ബ്യൂട്ടി എന്നീ പേരുകളില്‍ ഗ്രൂപ്പുകളായിതിരിഞ്ഞ്‌ കളരിയുടെ ഭാഗമായി. പങ്കെടുത്ത കുട്ടികളില്‍ ചിലരുടെയെങ്കിലും അഭിനയ ശേഷി അത്‌ഭുതപ്പെടുത്തുന്നതാണെന്ന്‌ ക്യാമ്പ് ഡയറക്‌ടര്‍ സന്തോഷ്‌ ജോസഫ്‌ പറഞ്ഞു.










 









കെ. പ്പി. ബിനു, പാഠ്യവിഷയങ്ങള്‍ അവതരിപ്പിച്ചു. ഷാജു ജോസ്, ബേസില്‍ സ്കറിയ, ബിനു ഡാനിയേല്‍, രഞിനി രാജന്‍, സബി, തുടങ്ങിയവര്‍ പഠനപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി. കെ അജിത്‌‍, ബിജു മുല്ലങ്കുഴിത്തടത്തില്‍, ഷൈജു ലൈവ്‌, എന്നിവര്‍ ചിത്രീകരണത്തിനു ചുക്കാന്‍ പിടിച്ചു. ഡ്ബ്ലിനില്‍ ഫിനിക്സ്‌ പാര്‍ക്കില്‍ രണ്ടു ഹൃസ്വചിത്രങ്ങളുടെ ചിത്രീകരണം നടന്നു. കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിശിഷ്ടാതിഥി സക്കറിയ വിതരണം ചെയ്തു. രാജന്‍ ചിറ്റാര്‍ സ്വാഗതവും, ഷാജു ജോസ്‌ നന്ദിയും പറഞ്ഞു.

 


SHOOTING SCENES:




Saturday, July 16, 2011

അഭിനയ കളരി 
രക്ഷിതാക്കള്‍ ക്കുള്ള നിര്‍ ദ്ധേശങ്ങള്‍  :


  • ക്യാമ്പ് രജിസ്റ്റ്രേഷന്‍  ഫീസ് 10 യൂറൊ.
  • കുട്ടികള്‍ ക്കുള്ള ഭക്ഷണം  ക്യാമ്പില്‍  നല്‍ കുന്നതായിരിക്കും .ക്യാമ്പില്‍  തങ്ങുന്ന രക്ഷിതാക്കള്‍  ഭക്ഷണം  കരുതണം  എന്ന് അഭ്യര്‍ ഥിക്കുന്നു

  • ഉച്ചകഴിഞ്ഞ് 2 മണിമുതല്‍  കുട്ടികളെ ഉള്‍ പെടുത്തിയുള്ള സിനിമയുടെ ഷൂട്ടിങ്ങ് ഫിനിക്സ് പാര്‍ ക്കില്‍  വെച്ച് നടക്കും .    2 മണിമുതല്‍ രക്ഷിതാക്കള്‍ ക്യാമ്പില്‍   പങ്കെടുക്കണം .
  • ഒരു ജോഡി വസ്ത്രവും, മഴക്കോട്ടും
    ഓരോ കുട്ടിയും കൂടെ കരുതേണ്ടതാണ്‌.
  • കുട്ടികളുടെ വാക്‌ചാതുരി,അഭിനയ ശേഷി, മെയ്‌വഴക്കം, അച്ചടക്കം തുടങ്ങി
    കുട്ടികളുടെ വ്യക്തിത്വവികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളടക്കം 
    ചര്‍ച്ച ചെയ്യുന്നതിനുകൂടിയാണ്‌ ഈ അഭിനയക്കളരിയില്‍ ഐറിസ് ഫിലീം സൊസൈറ്റി
    പ്രവര്‍ത്തകരുടെ ശ്രമം
  • ക്യാമ്പ് സമാപനത്തില്‍  പ്രശസ്ത സാഹിത്യകാരന്‍  സക്കറിയ  പങ്കെടുക്കും. 
.

കുട്ടികളുടെ അഭിനയത്തിലുള്ള
അഭിരുചി തിരിച്ചറിഞ്ഞ്‌
അതു വളര്‍ത്തിയെടുക്കാന്‍
ഞങ്ങള്‍ നടത്തുന്ന ശ്രമത്തിനുള്ള 
താങ്കളുടെ പിന്തുണകള്‍ക്ക്‌ നന്ദി.തുടര്‍ന്നും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്‌.
സന്തോഷ്‌ ജോസഫ്‌
(Co-ordinator,IRIS FIlm Society)
ക്യാമ്പ്‌ ഡയറക്‌ടര്‍
0873135539