Tuesday, May 31, 2011

''മൂന്നാംലോകം '' പ്രേക്ഷകരിലേക്ക്..

പ്രവാസ സിനിമാ ലോകത്തേക്ക് 
അയര്‍ല്ന്റില്‍ നിന്ന് "മൂന്നാംലോകം" എത്തുന്നു. 

അയര്‍ലന്റ് പ്രവാസജീവിതം പശ്ചാത്തലമാകുന്ന ഫീച്ചര്‍ ഫിലിം മൂന്നാംലോകം പ്രദര്‍ശനത്തിനെത്തുന്നു. സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഐറിസ് ഫിലിം സൊസൈറ്റിയുടെ ബാനറില്‍ നിര്‍മ്മിച്ച "മൂന്നംലോക"ത്തിന്റെ ആദ്യ പ്രദര്‍ശനം
ജൂണ്‍ 18 ന്  3 മണിക്കും, 6 മണിക്കും താല പ്ലാസ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. പൂര്‍ണമായും പ്രവാസി മലയാളികലാകാരന്‍മാര്‍ അണിനിരക്കുന്ന സിനിമായുടെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് ജിജൊ എസ് പാലാട്ടിയാണ്. 

യൂറോപ്പിലെ മലയാളി പ്രവാസചരിത്രത്തിലെ ആദ്യ സംപൂര്‍ണ പ്രവാസ സിനിമയായ മൂന്നാംലോകം. അയര്‍ലന്റിലെ വിവിധ പ്രദേശങ്ങളില്‍ പ്രദര്‍ശനം നടത്താനാണ്  ഫിലിം  സൊസൈറ്റി പ്രവര്‍ത്തകര്‍  ഉദ്ധേശിക്കുന്നത്.

പ്രണയവും, പ്രവാസജീവിത വ്യഥകളും, സംഘര്‍ഷങ്ങളും പ്രമേയമാകുന്ന സിനിമ മലയാളി പ്രവാസചരിത്രത്തിലെ ശ്രദ്ധേയയമായ മറ്റൊരു ചുവടുവെപ്പാണ്. പ്രദര്‍ശനം സംമ്പന്ധിച്ച കൂടുതല്‍  വിവരങ്ങള്‍ക്ക് ഐറിസ് ഫിലിം സൊസൈറ്റി പ്രവര്‍ത്ത്കരുമായി ബന്ധപെടുക. 
ഫോണ്‍ :0876565449/ 0870573885/ 0872930719/ 0871390007/0873135539