Tuesday, June 28, 2011


അയര്‍ ലന്റില്‍  വിദ്യാര്‍ ഥികള്‍ ക്ക്
അഭിനയകളരിയും ചച്ചലച്ചിത്രപരിശീലനവും .


ഡബ്ലിന്‍ : അഭിനയ പ്രതിഭകളെ കണ്ടെത്തുന്നതിനും പ്രോല്‍സാഹിപ്പിക്കുന്നതിനും ഐറിസ് ഫിലിം സൊസൈറ്റി അയര്‍ലന്റില്‍ അഭിനയകളരി സംഘടിപ്പിക്കുന്നു. മലയാളി വിദ്യാര്‍ഥികള്‍ക്കായി ഒരുക്കുന്ന അഭിനയകളരിയില്‍ പ്രശസ്ത സാഹിത്യകാരന്‍ സക്കറിയ സംമ്പന്ധിക്കും .












ഏഴിനും പതിനാറിനും ഇടക്ക് പ്രായമുള്ളവര്‍ക്ക്  അഭിനയകളരിയില്‍ പങ്കെടുക്കാം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 25 പേര്‍ക്ക് കളരിയില്‍  പങ്കെടുക്കാന്‍ അവസരം ലഭിക്കും. 

ജൂലൈ 20 ന്‌ ഫിനിക്സ് പാര്‍ക്കിനടുത്തുള്ളള്‍ നെപ്ട്യൂണ്‍ ബോട്ട്ക്ലബ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന അഭിനയകളരിയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളെ ഉള്‍പെടുത്തി ഹ്രസ്വ സിനിമയുടെ ചിത്രീകരണവും നടക്കും. ഐറിസ് ഫിലിം സൊസൈറ്റിയുടെ ബാനറില്‍ ഭാവിയില്‍ നിര്‍മ്മിക്കുന്ന സിനിമകളിലേക്ക് അഭിനയ ശേഷിയുള്ള കുരുന്നുകളേയും യുവതീയുവാക്കളേയും കണ്ടെത്താനും കളരി ലക്ഷ്യം വെക്കുന്നു.

അഭിനയത്തിന്റെ ബാലപാഠങ്ങള്‍, ക്യാമറക്കുമുന്നിലെ അഭിനയം, സ്ക്രിപ്പ്റ്റിങ്ങ് തുടങ്ങിയ സിനിമാ സം​മ്പന്ധമായ വിവിധ വിഷയങ്ങള്‍  അഭിനയകളരിയില്‍ ചര്‍ച്ചചെയ്യപെടും.

അഭിനയകളരിയില്‍  പങ്കെടുക്കാന്‍  താല്‍പര്യമുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ ജൂലൈ10 ന്‌ മുന്‍പ് ഐറിസ് ഫിലിം സൊസൈറ്റി പ്രവര്‍ത്തകരെ ബന്ധപെട്ട് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്‌.

ബന്ധപെടേണ്ട ഫോണ്‍  നമ്പറുകള്‍ :
സന്തോഷ് ജോസഫ് : 0873135539
ജീവന്‍ വര്‍ഗീസ് :0863922830
ജോഷി പുതുപറമ്പില്‍: 0877402523

Friday, June 24, 2011


സചിൻ പോളശ്ശേരി



 മൂന്നാം  ലോകം സിനിമയും 
 ചില ചലച്ചിത്രവിചാരങ്ങളും..

അയർലന്റിലെ മലയാളികൾക്ക് അഭിമാനിയ്ക്കാൻ ഏറെ വകവകനല്‍കുന്നു ‘മൂന്നാംലോകം’ എന്ന ചലച്ചിത്രം. സിനിമാ നിർമ്മാണത്തിൽ തീർത്തും പുതുമുഖങ്ങളായ ഒട്ടനവധി സിനിമാപ്രേമികളുടെ കഠിനാധ്വാനത്തിന്റെ ഫലമായിരുന്നു ഈ സിനിമ. പ്രവാസത്തിന്റെ പല തിരക്കുകൾക്കിടയിലും ജീവിതത്തിന്റെ പല തുറകളിലും വ്യത്യസ്ഥരായവർ നല്ല സിനിമ എന്ന ഒരാശയത്തിനുവേണ്ടി പ്രയത്നിച്ച്  അതിന്റെ ഫലപ്രാപ്തിയിലെത്തിയ്ക്കുകയായിരുന്നു.

ചലച്ചിത്രനിർമ്മാണം ചിലവേറിയതാണ്. ഇന്ന് നമ്മുടെ സിനിമകൾ നിർമ്മിയ്ക്കപ്പെടുന്നത് കോടികൾ മുടക്കിയും ഒട്ടനവധി പേരുടെ ദിവസങ്ങൾ നീണ്ട പ്രയത്നത്തിനൊടുവിലുമാണ്. ചിലവാക്കുന്ന പണം ഒരിയ്ക്കലും ചിത്രത്തിന്റെ മികവ് ഉറപ്പുവരുത്തുന്നില്ല. കോടികൾ ചിലവഴിച്ച് നിർമ്മിച്ച ചിത്രങ്ങൾ പലതും തകർന്ന് പോകുന്നതും കുറച്ച് പണം മാത്രം ചിലവഴിച്ച് നിർമ്മിച്ച  (Paranormal activity -$15000, നെയ്ത്തുകാരൻ-പ്രിയനന്ദൻ) ചിത്രങ്ങൾ വിജയിച്ചതും നമ്മൾ കാണുന്നുണ്ട്. വിലകൂടിയ ക്യാമറകൾ, എഡിറ്റ് ചെയ്യുവാൻ സ്റ്റുഡിയോകൾക്കുള്ള ചിലവ്, സംഗീതം, അഭിനേതാക്കൾക്കും മറ്റ് പ്രവർത്തകർക്കുമുള്ള വേതനം എന്നിങ്ങനെ ഒട്ടനവധി വിധത്തിൽ ചിലവുകളുണ്ട്.  ഈ ചിലവുകൾ ഇല്ലാതെ തന്നെ എങ്ങിനെ സിനിമയെടുക്കാമെന്ന് പലരും ആലോചിച്ച് പോകുന്നത് സ്വാഭാവികം. നല്ല സിനിമയ്ക്ക് വേണ്ടി നിലനില്‍ക്കുന്നവർ  പ്രതിഫലം കൂടാതെ തന്നെ ചലച്ചിത്രനിർമ്മാണത്തിൽ  പങ്കെടുക്കാറുണ്ട്.

ദേശീയ അവാർഡ് നേടിയ പുലിജന്മം എന്ന  ചിത്രത്തിന് പോലും ചിലാവാക്കിയ തുക തിരിച്ച് പിടിയ്ക്കാൻ കഴിഞ്ഞില്ലെന്ന് പ്രശസ്തസംവിധായകൻ പ്രിയനന്ദൻ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. വിതരണക്കാരെ കിട്ടാനുള്ള ബുദ്ധിമുട്ടുകളും പ്രദർശനസാധ്യതകൾ ഇല്ലാതായതുമാണ് പ്രധാന കാരണങ്ങൾ.അതുകൊണ്ടുതന്നെ ഒരു ബദൽ സംവിധാനത്തെക്കുറിച്ച് വളരെ പണ്ടുതന്നെ ആലോചനകൾ നടന്നിട്ടുണ്ട്. സമാന്തര സിനിമാലോകത്തെ മുടിചൂടാമന്നനായ സത്യജിത്ത് റേ തന്നെ ഉത്തമ ഉദാഹരണം. അദ്ദേഹം 50 കളിൽതന്നെ ഫിലിം സൊസൈറ്റികൾ രൂപീകരിയ്ക്കുകയുണ്ടായി. സമാനമനസ്കരെ കണ്ടെത്താനും അതുവഴി ചിത്രനിർമ്മാണവും പ്രദർശനവും ഊർജ്വസ്വലമാക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അഗ്രഹാരത്തിൽ കഴുതൈ, അമ്മ അറിയാൻ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത ജോൺ എബ്രഹാമിനെപ്പോലെയുള്ളവർ കേരളത്തിലും സിനിമകളെ ജനകീയമാക്കാൻ ശ്രമം നടത്തിയിരുന്നു.  അമ്മ അറിയാൻ എന്ന ചിത്രം കേരളത്തിലുടനീളം ടിക്കറ്റില്ലാതെയാണ് പ്രദർശിപ്പിച്ചത്.  

അയർലന്റിലെ മലയാളികളുടെ കൂട്ടായ്മയിൽ ഇത്തരം ഒരു സംരഭത്തെക്കുറിച്ച് നിരന്തരമായ ആലോചനകൾക്കൊടുവിലാണ് ‘മൂന്നാം ലോകം’ എന്ന ചിത്രം പിറവിയെടുക്കുന്നത്. പ്രവാസം മലയാളികൾക്ക് പുത്തരിയല്ല. അതുകൊണ്ട് തന്നെ പ്രവാസത്തിന്റെ പ്രശ്നങ്ങൾ ഒരു പുതിയ കഥയുമല്ല. എന്നാൽ‘മൂന്നാംലോകം’പറയുന്നത് വെറും പ്രവാസത്തിന്റെ കഥയല്ല. മൂന്നാംലോകം നമ്മുടെ മനസ്സിന്റെ തനിപ്പകർപ്പാണ്. നമ്മൾ കാണാതെ പോകുന്ന നമ്മുടെ മനസ്സിലെ വ്യത്യസ്ത ലോകങ്ങൾ. പലപ്പോഴും നമ്മൾ തുറന്ന് നോക്കാൻ പേടിയ്ക്കുന്ന നമ്മുടെ മനസ്സിലെ ഇരുളടഞ്ഞ  വഴികൾ, അതിലൂടെയുള്ള യാത്രയിൽ  ഈ കഥാപാത്രങ്ങളുമായി  നിങ്ങൾ താദാത്മ്യം പ്രാപിച്ചാൽ അൽഭുതപ്പെടേണ്ടതില്ല. ദേശവും വിദേശവും തമ്മിലുള്ള സംസ്ക്കാരങ്ങളൂടെ വേർതിരിവിനിടയിൽ പെട്ട്   മാനസികപ്പിരിമുറുക്കമനുഭവിച്ച് ജീവിയ്ക്കാൻ വിധിയ്ക്കപ്പെട്ട ചിലർ. മലയാളിയാണോ എന്ന ചോദ്യത്തിന് ,“I am somewhere in between”  എന്ന മറുപടി നൽകുന്ന ചെറുപ്പക്കാരനാണീ ചിത്രത്തിന്റെ  മുഖമുദ്ര. അതെ, അതാണ് മൂന്നാം ലോകം. എവിടെയാണ് എന്ന് തിരിച്ചറിയാതെ ജീവിയ്ക്കുന്ന ഒരു കൂട്ടം  ജനങ്ങളുടെ മാനസിക വ്യാപാരങ്ങളിലൂടെ  ഇതൾ  വിരിയുന്ന ഒരുചലച്ചിത്രം. ശ്രദ്ധേയങ്ങളായ ഹ്രസ്വ സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള ജിജോ പാലാട്ടി എന്ന യുവസംവിധായകൻ കഥയും തിരക്കഥയും സംവിധാനവും നിർവ്വഹിച്ച ഈ ചിതം ഐറിസ് ഫിലിം സൊസൈറ്റിയുടെ ബാനറിലാണ് പുറത്തിറങ്ങിയത്.

പരിപൂർണ്ണമലയാളിയായി  വിദേശത്ത് ജീവിയ്ക്കുന്ന ഒരു പെൺകുട്ടിയും അവളുടെ കുടുംബവും; അവളിലൂടെയാണ് കഥ ചുരുളഴിയുന്നത്. അവളുടെ പ്രണയവും പ്രതികാരവും ചർച്ച ചെയ്യപ്പെടുമ്പോൾ അവൾക്ക് നഷ്ടപ്പെടുന്ന സ്വാതന്ത്ര്യവും ചഞ്ചലപ്പെടുന്ന മനസ്സുമെല്ലാം മനോഹരമായ അയർലന്റിന്റെ പശ്ചാത്തദ്രുശ്യ ചാരുതയിൽ ഒപ്പിയെടുത്തിട്ടുണ്ട് ഈ ചിത്രത്തിൽ. ഇതിനകം വളരെയധികം ശ്രദ്ധിയ്ക്കപ്പെട്ട ‘നീയകന്നാലും’ എന്ന  മനോഹരമായ ഗാനവും ഈ ചലച്ചിത്രത്തിന്റെ മാറ്റു കൂട്ടുന്നു.

ലോകം മുഴുവൻ കുടിയേറിയ മലയാളിയ്ക്ക് മലയാളവും കേരളവും അവരുടെ സംസ്കാരവും മറക്കാൻ കഴിയുകയില്ലയെന്ന് ഈ ചിത്രത്തിലെ പള്ളിക്കാരും പാർട്ടിക്കാരും വ്യക്തമാക്കുന്നുണ്ട്. സ്വന്തം പഞ്ചായത്ത് തെരഞ്ഞെടുപ്പിന് നാട്ടിൽ പോയി വോട്ട് ചെയ്ത് വരുന്നവരുള്ള ഈ നാട്ടിൽ നിർമ്മിയ്ക്കപ്പെട്ട ചിത്രത്തിൽ രാഷ്ട്രീയവും മുത്തുക്കുടകളും വന്നത് സ്വാഭാവികം.
വിവാഹിതനായ യുവാവിന്റെ മാനസിക സംഘർഷങ്ങളും വിവാഹജീവിതത്തിലെ പിണക്കങ്ങളും വിവാഹേതര ബന്ധങ്ങളും പ്രവാസിയ്ക്ക് പരിചിതങ്ങളാണ്. എന്നാൽ കഥയുടെ പുരോഗതിയിൽ നിർണ്ണായകമായ പങ്കുവഹിയ്ക്കുന്ന  ഈ പ്രശ്നങ്ങൾ അവരുടെ മാനസികാപഗ്രഥനത്തിലൂടെ വേറൊരു തലത്തിലേയ്ക്കാണ് സംവിധായകൻ ഉയർത്തുന്നത്. വർത്തമാനകാലത്തിൽ നിന്ന് ഭൂതത്തിലേയ്ക്കും തിരിച്ചും ഉള്ള കഥന രീതി  ചിത്രത്തിന്റെ ആസ്വാദനം  വർദ്ധിപ്പിയ്ക്കുന്നു.

യുറോപ്പിലെ ആദ്യത്തെ മലയാളം ഫീച്ചർ ഫിലിം ആയ മൂന്നാം ലോകത്തിൽ സ്വാതന്ത്യത്തിന്റെയും പ്രലോഭനങ്ങളുടെയും പിരുമുറക്കത്തിൽ പെടുന്ന  അഞ്ജലിആയി രഞ്ജിനി രാജനും, വിവാഹേതരബന്ധങ്ങളുടെ പ്രലോഭനങ്ങളിൽ പെടുന്ന യുവ ബിസിനസ്സുകാരനായ  രാഹുലായി പ്രദീപ് ചന്ദ്രനും പ്രധാനവേഷങ്ങൾ ചെയ്യുന്നു..

ഈ ചിത്രത്തിന്റെ നിർമ്മാണത്തിലും അഭിനയത്തിലും പങ്കു ചേർന്ന എല്ലാവരും തന്നെ ചലച്ചിത്രനിർമ്മാണരംഗത്ത് പുതുമുഖങ്ങളാണ് എന്ന വസ്തുത ഈ ചിത്രത്തിന്റെ മാറ്റ് തീരെ കുറയ്ക്കുന്നില്ല എന്നുമാത്രമല്ല അഭിനയത്തിൽ ഉപകഥാപാത്രങ്ങൾ വളരെയധികം തിളങ്ങുന്ന ചില രംഗങ്ങൾ ഈ ചിത്രത്തിൽ കാണാനും സാധിയ്ക്കും . സംഭാഷണങ്ങളുടെ കയ്യടക്കവും ഒതുക്കവും കൊണ്ട് കോശിയെ അവതരിപ്പിച്ച ബേസിലും,അഞ്ജലി യോട് പ്രണയമുള്ള നോയലിനെ അവതരിപ്പിച്ച ഡോണും അഭിനയത്തിന്റെ മനോഹാരിത കൊണ്ട്  ചുവപ്പ് പാർട്ടിക്കാരെ അവതരിപ്പിച്ച അജിത്,ഷാജു തുടങ്ങിയവരും  ഈ ചിത്രത്തിൽ വളരെയധികം ശ്രദ്ധിയ്ക്കപ്പെടുന്നു. ചിലപ്പോൾ മുഖ്യകഥാപാത്രങ്ങളിൽ നിന്ന് കഥ ഇവരിലേയ്ക്ക് പോവുകയാണോ എന്ന് തോന്നുംവിധം മികച്ചതായിരുന്നു ഇവരുടെ പ്രകടനം.  പക്ഷേ ഈ അഭിനന്ദനാർഹമായ പ്രകടനം ചിത്രത്തിൽ തിരക്കഥാക്രിത്തും സംവിധായകനുമായ ജിജോ ഒരുക്കിയ സങ്കീർണ്ണമായ കഥയെ സാധൂകരിയ്ക്കുന്നതേയുള്ളൂ.   
ചെലവു കുറഞ്ഞ സിനിമാനിർമ്മാണത്തിന്റെ പരിമിതികളിൽ നിന്നുകൊണ്ട്  2 മണിക്കൂർ നീണ്ട ഈ ചിത്രം നിറഞ്ഞ സദസ്സിലാണ് പ്രദർശിയ്ക്കപ്പെട്ടത്. പലപ്പോഴും  കാണികളിൽ പൊട്ടിച്ചിരികൾ ഉണർത്താൻ കഴിഞ്ഞ ഈ ചിത്രം എല്ലാതരക്കാരെയും ഒരു പോലെ സന്തോഷിപ്പിയ്ക്കുന്ന ഒന്നാണ്.   ഇതുപോലുള്ള ഒരു സംരഭം ഉണ്ടായത് പുതുമുഖങ്ങളുടെ സംഘാടനത്തിന്റെ ശേഷിയാണെന്നത് അഭിനന്ദനാർഹം തന്നെയായതുകൊണ്ട് ക്യാമറയിലെയും എഡിറ്റിങ്ങിലെയും ചെറിയ പോരായ്മകൾ എല്ലാം  തന്നെ വിസ്മരിയ്ക്കപ്പെടുന്നു.
സമാനമനസ്കരായ സിനിമാപ്രേമികളുടെഈ സംരഭത്തിന് അയർലന്റിലെ മലയാഇത് ഒരു തുടക്കം മാത്രമാണ്.ളികളുടെ പരിപൂർണ്ണ പിന്തുണയുണ്ടായിരിയ്ക്കും. അതുവഴി പുതിയ മുഖങ്ങളും പുതിയ സംവിധായകരും സാങ്കേതിക വിദഗ്ധരും അവരുടെ വത്മീകങ്ങളിൽ നിന്ന് പുറത്ത് വന്ന് മനോഹരമായ സിനിമകൾ കൊണ്ട് നമ്മുടെ പ്രവാസ ജീവിതത്തെ സമ്പന്നമാക്കുമെന്ന് നമുക്കാശിയ്ക്കാം.

Monday, June 20, 2011

മലയാളികളുടെ നിറഞ്ഞസാന്നിദ്ധ്യത്തില്‍
മൂന്നാം ലോകത്തിന്റെ ആദ്യപ്രദര്‍ ശനം 



ഡബ്ലിന്‍ : അയര്‍ ലന്റിലെ മലയാളി ചലചിത്ര കൂട്ടായ്മയായ ഐറിസ് ഫിലിം സൊസൈറ്റി അണിയിച്ചൊരുക്കിയ മൂന്നാം ലോകത്തിന്റെ ആദ്യ പ്രദര്‍ ശനം  നിറഞ്ഞ സദസിനുമുന്‍ പില്‍  താലാ പ്ലാസ ഹോട്ടല്‍  ഓഡിറ്റോറിയത്തില്‍  നടന്നു.രണ്ട് പ്രദര്‍ ശനങ്ങളിലായി ഡബ്ലിനിലെ വിവിധ ഭാഗങ്ങളില്‍  നിന്നെത്തിയ 300 ഓളം  പേര്‍  സിനിമ ആസ്വദിച്ചു.

പ്രവാസി മലയാളി കൂട്ടായ്മകളുടെ ക്രിയാത്മപ്രവര്‍ ത്തനങ്ങള്‍ ക്ക് പുതിയമാനം  നല്കുന്ന  മൂന്നാം ലോകം ചലച്ചിത്ര സം രം ഭത്തെ അകമഴിഞ്ഞ് പ്രോല്‍ സാഹിപ്പിച്ച സിനിമാസ്നേഹികള്‍  സൊസൈറ്റിയുടെ ഭാവിപ്രവര്‍ ത്തനങ്ങള്‍ ക്ക് ആശം ​സകള്‍ അറിയിച്ചു.സിനിമയുടെ മേന്മകളും പോരായ്മകളും അഭിനേതാക്കളേയും അണിയറപ്രവര്ത്തകരേയും നേരിട്ടറിയിച്ച കാണികള്‍  അഭിപ്രായങ്ങള്‍ രേഖപെടുത്തിനല്കുകയും ചെയ്തു.


സം വിധായകന്‍ ജിജൊ.എസ്.പാലാട്ടി, അഭിനേതാക്കളായ രഞ്ജിനി രാജന്‍പ്രദീപ് ചന്ദ്രന്‍ ,ജോഷി കൊച്ചുപറമ്പില്‍ ,രാജന്‍ ദേവസ്യ, കെ.അജിത്, ഷാജുജോസ്   ,മോനിരാജന്‍ ,ടീന ജോഷി, സം ​ഗീതസം വിധായകന്‍ കെ.പി.ബിനു, ഗായിക അം ഗിത ശ്യാം , പിന്നണി പ്രവര്‍ ത്തകരായ ബേബി പെരേപ്പാടന്‍ , സന്തോഷ് ജോസഫ്,സബി  ജേക്കബ്, ബിജു മുല്ലകുഴിതടത്തില്‍ , എന്നിവര്‍  പ്രദര്‍ ശനത്തില്‍  പങ്കെടുത്തു.

സിനിമയുടെ തുടര്‍ ന്നുള്ള പ്രദര്‍ ശനങ്ങള്‍  വരും ദിവസങ്ങളില്‍  ലൂക്കന്‍ , ബ്ലാന്‍ ചര്‍  സ് ടൌണ്‍ , കില്‍ കനി, ലിമറിക്ക്, കോര്‍ ക്ക്, വാട്ടര്‍ ഫോഡ്, എന്നിവടങ്ങളില്‍  നടക്കും .പ്രദര്‍ ശനങ്ങള്‍  നടത്താന്‍  താല്‍ പര്യമുള്ളവര്‍  ബന്ധപെടുക:
ജോഷി         : 0877402523
സന്തോഷ്   :0873135539

Saturday, June 18, 2011

''മൂന്നാം  ലോകം''  പ്രദര്‍ ശനം  ഇന്ന്.













ഡബ്ലിന്‍ : യൂറോപ്യന്‍  പ്രവാസത്തിലെ ആദ്യ മലയാള ഫീച്ചര്‍  ഫിലിം  മൂന്നാം  ലോകം  ഇന്ന് പ്രദര്‍ ശിപ്പിക്കും .പൂര്‍ ണ്ണമായും  അയര്‍ ലന്റില്‍ ചിത്രീകരിച്ച ഈ സിനിമയുടെ പ്രദര്‍ ശനത്തോടെ സീറോ ബഡ്ജറ്റില്‍  ഒരു സിനിമ മറ്റൊരു പ്രൊഫഷണല്‍  സഹായങ്ങളുമില്ലാതെ  പ്രദര്‍ ശനെത്തിക്കുക എന്ന പരീക്ഷണത്തിന്‌ ഉത്തരം നല്‍ കാന്‍  ശ്രമിക്കുകയാണ്‌ മലയാളി കൂട്ടായ്മയായ ഐറിസ് ഫിലിം  സൊസൈറ്റി.സിനിമയുടെ ഉള്ളടക്കം  മലയാളി പ്രവാസ ജീവിത പശ്ചാത്തലമാണെങ്കിലും  നാം കണ്ടു ശീലിച്ച മലയാള സിനിമകളുടെ ക്രാഫ്റ്റ് അല്ല മൂന്നാം  ലോകമെന്ന സിനിമക്ക്.

ഒരുവര്‍ ഷക്കാലം  നീണ്ടു നിന്ന പ്രൊഡക്ഷന്‍ പോസ്റ്റ് പ്രൊഡക്ഷന്‍ പ്രവര്‍ ത്തനങ്ങ ള്‍ ക്ക് ചുക്കാന്‍ പിടിച്ചത് സം ​വിധായകനായ ജിജൊഎസ് പാലാട്ടിയാണ്.

പ്രവാസി മലയാളിചരിത്രത്തില്‍  മാത്രമല്ല മലയാളസിനിമാചരിത്രത്തില്‍  തന്നെ വേറിട്ടവഴികള്‍ ക്ക് ശ്രമിക്കുന്ന ഒരു സിനിമ സം ​രം ഭമായി മൂന്നാം ലോകത്തെ കാണേണ്ടി യിരിക്കുന്നു.


''മൂന്നാം  ലോകം''  നാള്‍  വഴികള്‍ :

ഷൂട്ടിങ്ങ്

Sunday, June 5, 2011

മൂന്നാം ലോകം ട്രെയ്‌ലര്‍

''മൂന്നാംലോകം'' ടിക്കറ്റ് വിതരണം ആരംഭിച്ചു.


ഡബ്ളിന്‍ :ഐറിസ് ഫിലിം സൊസൈറ്റിയുടെ ബാനറില്‍ ജൂണ്‍ 18ന പ്രദര്‍ശിപ്പിക്കുന്ന പ്രവാസി കുടുംബചിത്രം മൂന്നാംലോകത്തിന്റെ  ടിക്കറ്റ് വിതരണം ആരംഭിച്ചു. ഐറിസ് ഫിലിം സൊസൈറ്റി പ്രവര്‍ത്തകന്‍ ജോഷി കൊച്ചുപറമ്പിലില്‍ നിന്ന് കെ.പി.ബിനു ഫാമിലി ടിക്കറ്റ് ഏറ്റുവാങ്ങി. ചടങ്ങില്‍ കാര്‍ട്ടൂണിസ്റ്റ് ഋഷി ശങ്കര്‍ , ഗായകന്‍  സാബു ജോസഫ് എന്നിവര്‍  സംബന്ധിച്ചു.

സിനിമയുടെ ട്രെയിലര്‍ മാധ്യമങ്ങളിലും, ഫിലിം സൊസൈറ്റി ബ്ലോഗ് ആയ www.irisfilmsociety.blogspot.com ലും ലഭ്യമാക്കിയതായി ഫിലിം സൊസൈറ്റി പ്രവര്‍ത്തകര്‍ അറിയിച്ചു.

മലയാളി പ്രവാസ ചരിത്രത്തിലെ ആദ്യസിനിമാ സംരംഭമായ മൂന്നാംലോകത്തിന്റെ ടിക്കറ്റുകള്‍ വിവിധഭാഗങ്ങളില്‍ നിന്ന് ലഭിക്കും.


ടിക്കറ്റുകള്‍ ലഭിക്കുന്നതിന് ബന്ധപെടുക: 
ഡബ്ലിന്‍ -8 (ജോഷി): 0877402523
താല - (പ്രദീപ്‌ ചന്ദ്രന്‍ ): 0871390007
ലൂക്കന്‍ - (അജിത്ത്) : 0876565449
ബ്ലാഞ്ചസ്‌ടൌണ്‍ (ജീവന്‍ ):0863922830
ബ്യൂമോണ്ട് (സന്തോഷ്) : 0873135539
സെന്റ് ജെയിംസ് (ഷാജു):0876460316