Friday, January 7, 2011
മൂന്നാംലോകം ചിത്രീകരണം പൂര്‍ത്തിയായി.
ഡബ്ലിന്‍: അയര്‍ലന്റിന്റെ പശ്ചാത്തലത്തില്‍ IRIS ഫിലീം സൊസൈറ്റിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന മൂന്നാംലോകത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. അവിചാരിതമായെത്തിയ അതിശൈത്യം സിനിമയുടെ ചിത്രീകരണത്തെ പ്രതികൂലമായി ബാധിച്ചെങ്കിലും സംഘാടകരുടേയും, അഭിനേതാക്കളുടേയും നിസ്സീമമായ സഹകരണമാണ് സമയബന്ധിതമായി ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ സഹായിച്ചതെന്ന് സംവിധായകന്‍ ജിജോ എസ്സ്. പാലാട്ടി പറഞ്ഞു. ഡബ്ലിനിലും പരിസരങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ ഉടന്‍ തന്നെ പ്രദര്‍ശനത്തിനെത്തിക്കാന്‍ കഴിയുമെന്ന് കരുതുന്നതായി നിര്‍മ്മാതാവ് ബേബി പേരപ്പേടന്‍ അഭിപ്രായപ്പെട്ടു. മലയാള സിനിമാ മേഘലയില്‍ പ്രവാസികള്‍ക്കും പങ്കുവഹിക്കാനുണ്ടെന്ന സന്ദേശമാണ് ഈ സംരംഭമെന്ന് ചിത്രീകരണത്തിനിടെ അഭിനേതാക്കള്‍ ചൂണ്ടിക്കാട്ടി. പ്രവാസ ജീവിതത്തിന്റെ വ്യത്യസ്തതയാര്‍ന്ന കഥപറയുന്ന സിനിമ ഉടന്‍തന്നെ പുറത്തിറങ്ങുമെന്ന പ്രതീക്ഷയിലാണ് അയര്‍ലന്റിനെ സ്നേഹിക്കുന്ന മലയാളീ സമൂഹം.
"മൂന്നാംലോകം" ചിത്രീകരണം തുടങ്ങി.
ഡബ്ളിന്‍: IRIS ഫിലീം സൊസൈറ്റിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ആദ്യ ഫീച്ചര്‍ ഫിലീമായ "മൂന്നാംലോക"ത്തിന്റെ ചിത്രീകരണോദ്ഘാടനം ഡബ്ളിനില്‍ നടന്നു. യൂറോപ്യന്‍ പ്രവാസ ലോകത്തു നടക്കുന്ന ആദ്യ സമ്പൂര്‍ണ്ണ അമേച്വര്‍ സിനിമാ സംരംഭമാണ് "മൂന്നാംലോക"മെന്ന് സംവിധായകന്‍ ജിജോ എസ് പാലാട്ടി പറഞ്ഞു.
പ്രവാസികളുടെ ചിന്തയില്‍ വിരിയുന്ന മൂന്നാംലോകത്തിന് ഒരുമയുടെ വിവിധ തലങ്ങളുണ്ടെന്ന് ചിത്രീകരണോദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് പ്രശസ്ത ഗായകന്‍ സാബു ജോസഫ് അഭിപ്രായപ്പെട്ടു. പ്രവാസി കൂട്ടായ്‌മയില്‍ കാണുന്ന കേരളത്തിന്റെ പരിശ്‌ചേദം അയര്‍ലന്റിലും നിലനില്‍ക്കുന്നതുകൊണ്ടാണ് മൂന്നാംലോകം സമ്പൂര്‍ണ്ണമാകുന്നത്. പ്രവാസ ലോകത്തെ മലയാളികളുടെ കഥ പറയുന്ന ചിത്രം ഡബ്ളിനിലും പരിസരങ്ങളിലുമായി ഒറ്റമാസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കും. പ്രവാസ ജീവിതത്തിനിടയില്‍ ഒറ്റപ്പെട്ടു പോകുന്ന കുടുംബങ്ങളുടെ പ്രതിരൂപങ്ങളെ ചിത്രത്തിലുടനീളം കാണാം. മലയാളിയുടെ സാമൂഹിക പശ്ചാത്തലത്തില്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ രാഷ്‌ട്രീയം, പ്രണയം, കല എന്നിവ ചര്‍ച്ചചെയ്യുന്നു.
കഥ, തിരക്കഥ, സംവിധാനം ജിജോ എസ് പാലാട്ടി. IRIS ഫിലീം സൊസൈറ്റിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ സംരംഭത്തിന് ക്യാമറ അജിത് കെ തങ്കപ്പന്‍, ബിജു മുല്ലക്കുഴിത്തടത്തില്‍. പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത് പ്രദീപ് ചന്ദ്രന്‍, രഞ്ജിനി, ബേസില്‍ സ്കറിയ, ഷാജു, ജോഷി കൊച്ചുപറമ്പില്‍, ഡോണ്‍, രാജന്‍ ദേവസ്സ്യ, മോനി രാജന്‍, ഷീന, ടീന, ഷിനി. നിര്‍മ്മാതാവ് ബേബി പേരേപ്പാടന്‍.
ഒട്ടേറെ പ്രത്യേകതകളുമായി ഡിസംബറില്‍ പുറത്തിറങ്ങുന്ന ചിത്രം, പ്രവാസ ജീവിതത്തിന്റെ നൊമ്പരങ്ങള്‍ക്കിടയില്‍ നിന്നുകൊണ്ട് ഭാവി തലമുറക്കു നല്‍കാന്‍ കഴിയുന്ന സന്ദേശമാണെന്ന് സംഘാടകര്‍ അറിയിച്ചു. താല മാര്‍ട്ടിന്‍ ഡി പോറസ് സ്കൂള്‍ ഹാളില്‍ നടന്ന ചിത്രീകരണോദ്ഘാടനം പ്രശസ്ത ഗായകന്‍ സാബു ജോസഫ് നിര്‍വ്വഹിച്ചു. സംവിധായകന്‍ ജിജോ എസ് പാലാട്ടി ചിത്രീകരണത്തെ സംബന്ധിച്ചു വിശദീകരിച്ചു. IRIS കോ-ഓര്‍ഡിനേറ്റര്‍ സന്തോഷ് ജോസഫ് സ്വാഗതവും രഞ്ചിനി നന്ദിയും പറഞ്ഞു. തുടര്‍ന്ന് ചിത്രീകരണം നടന്നു.

Subscribe to:
Posts (Atom)